തിരുവനന്തപുരം: തലസ്ഥാനത്തെ കോർപറേഷൻ ഭരണം നിലനിർത്തിയതിനു പിന്നാലെ മേയർസ്ഥാനത്തേക്ക് 21കാരിയെ നിയോഗിച്ച് സി.പി.എം. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെയാണ് മേയർ സ്ഥാനത്തേക്ക് സി.പി.എം നിയോഗിച്ചിരിക്കുന്നത്. ചുമതല ഏല്‍ക്കുന്നതോടെ ആര്യ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.
പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു വിജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്. വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രിബാബുവിന്റെ പേരുംനേതൃത്വം സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ യുവ പ്രതിനിധി മേയർ ആകട്ടേയെന്ന പൊതുധാരണയിലാണ് ആര്യയുടെ പേര് പാർട്ടി നിർദ്ദേേശിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.