'വിവാഹത്തിന് രാഷ്ട്രീയ ജീവിതം അനുവദിക്കില്ല': രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടാം ബലാത്സംഗക്കേസിലെ പരാതിക്കാരി നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിലെ പരാതിക്കാരി നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കി. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.
ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിനു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം വരുംദിവസങ്ങളില്‍ പോലീസ് തുടര്‍ നടപടികളിലേക്കു കടക്കും. പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്നലെ നടന്നു.
പരാതിയിൽ പറയുന്നത്
2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. ടെലഗ്രാം അക്കൗണ്ട് നമ്പര്‍ ചോദിച്ചുവാങ്ങി അതുവഴി സന്ദേശങ്ങളയച്ചു. വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാര്‍ക്ക് ആദ്യം താല്‍പര്യമില്ലായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു. അവധിക്ക് ബെംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയ തന്നെ വീട്ടിലെത്തുന്നതിന് മുന്‍പ് ഒറ്റയ്ക്കു കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞായിരുന്നു ഇത്.
advertisement
ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍, നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോംസ്റ്റേയില്‍ എത്തിച്ചു. സുഹൃത്തിന്റെ ഹോംസ്റ്റേ ആണെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതിനാല്‍ സ്വകാര്യത ഉറപ്പാക്കാനാണ് അവിടേക്ക് വന്നതെന്നുമാണ് പറഞ്ഞത്.
അകത്തുകയറിയ ഉടന്‍ രാഹുല്‍ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ചു പീഡിപ്പിച്ചു. കടുത്ത ശാരീരിക, മാനസിക പീഡനമാണ് നേരിട്ടത്. അതിനു ശേഷം തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു.
ഭാര്യയ്ക്കും മക്കള്‍ക്കുമാവശ്യമായ ശ്രദ്ധ നല്‍കാന്‍ തന്റെ രാഷ്ട്രീയജീവിതം അനുവദിക്കില്ലെന്നാണ് കാരണം പറഞ്ഞത്. തുടര്‍ന്ന് തന്നെ കാറില്‍ വീടിനു സമീപം ഇറക്കിവിട്ടു. കാണണമെന്നറിയിച്ച് ഏതാനും നാളുകള്‍ക്ക് ശേഷം രാഹുല്‍ വീണ്ടും തന്നെ വിളിച്ചു. പിന്നീട് പതിവായി സന്ദേശങ്ങളയച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
advertisement
Summary: The 23-year-old survivor in the second rape case registered against Rahul Mamkootathil has recorded her confidential statement (under Section 164 BNSS/CrPC) before the Nedumangad Magistrate Court. The complainant, a Bengaluru-based woman, alleged that Rahul Mamkootathil sexually assaulted her at a homestay after promising marriage. She reportedly stated that he told her his "political life would not allow for marriage."
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 17, 2026 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിവാഹത്തിന് രാഷ്ട്രീയ ജീവിതം അനുവദിക്കില്ല': രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി










