ശബരിമല കയറാൻ തയ്യാറെടുത്ത് 30 യുവതികൾ

Last Updated:
ചെന്നൈ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറെടുത്ത് 30 യുവതികൾ. 35 വയസിനും 40 വയസിനും പ്രായത്തിനിടയ്ക്കുള്ളവരാണ് ശബരിമലയിൽ അയ്യപ്പനെ കണ്ടു വണങ്ങുന്നതിനായി പോകുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മനിതി എന്ന സംഘടനയുടെ ഭാഗമായുള്ള സ്ത്രീകളാണ് ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്നത്. ഇക്കാര്യം മനിതി പ്രതിനിധികൾ ന്യൂസ് 18നോട് സ്ഥിരീകരിക്കുകയും ചെയ്തു.
അയ്യപ്പന്‍റെ കഠിനഭക്തരാണ് തങ്ങളെന്നും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തങ്ങൾക്ക് സന്തോഷം നൽകുന്നതാണ്. പ്രതിഷേധക്കാരെ ഭയന്ന് സ്ത്രീകൾ ശബരിമലയിൽ പോകുന്നതിൽ നിന്ന് പിന്തിരിയുന്നത് ദുഃഖകരമാണെന്നും മനിതി സംഘടനയിലെ അംഗവും ശബരിമലയിൽ പോകാൻ തയ്യാറെടുക്കുകയും ചെയ്യുന്ന വസുമതി വാസന്ത് പറഞ്ഞു.
ഡിസംബർ 22ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ശബരിമലയിൽ എത്താനാണ് സംഘം ലക്ഷ്യം വെയ്ക്കുന്നത്. ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് വലിയതോതിലുള്ള പ്രതിഷേധമായിരുന്നു കേരളത്തിൽ നടന്നത്. ഇതുവരെ, ഏകദേശം 16 ഓളം സ്ത്രീകളാണ് ശബരിമലയിൽ കയറുന്നതിനായി എത്തുകയും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയും ചെയ്തത്.
advertisement
കാര്യങ്ങൾ വ്യക്തമാക്കി രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നെന്ന് ശബരിമല ദർശനത്തിന് ഒരുങ്ങുന്ന സംഘത്തിലെ യുവതിയായ സുശീല ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. ശബരിമല ദർശനത്തിനായി വരാമെന്നും സംരക്ഷണം നൽകാമെന്നുമുള്ള മറുപടി ഇന്നലെയാണ് ലഭിച്ചതെന്നും സുശീല പറഞ്ഞു. മറുപടി ലഭിച്ച സാഹചര്യത്തിലാണ് 22ന് പുറപ്പെടാൻ തീരുമാനിച്ചതെന്നും സുശീല പറഞ്ഞു. വ്രതങ്ങൾ എടുത്താണ് അയ്യപ്പനെ കാണാൻ എത്തുന്നതെന്നും അവർ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല കയറാൻ തയ്യാറെടുത്ത് 30 യുവതികൾ
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement