തിരുവനന്തപുരത്ത് സുഹൃത്തുക്കളുമൊത്ത് വോളിബോൾ കളിക്കുന്നതിനിടെ 42 കാരൻ കുഴഞ്ഞുവീണ് മരിച്ചു

Last Updated:

കഴിഞ്ഞ ഒരാഴ്ചയായി സന്തോഷ് പതിവായി ഇവിടെ വോളിബോൾ കളിക്കാൻ എത്താറുണ്ടായിരുന്നു

News18
News18
തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വെണ്ണിയൂർ കാട്ടുകുളം നെല്ലിവിള ജി.എസ്. സദനത്തിൽ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.45-ഓടെ വെണ്ണിയൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചായിരുന്നു സംഭവം.
കഴിഞ്ഞ ഒരാഴ്ചയായി സന്തോഷ് പതിവായി ഇവിടെ വോളിബോൾ കളിക്കാൻ എത്താറുണ്ടായിരുന്നു. ശനിയാഴ്ച കളിക്കിടെ പെട്ടെന്ന് അവശനായ സന്തോഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ സി.പി.ആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ വെങ്ങാനൂരിലെ ഗാന്ധി സ്മാരക ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിർവശത്ത് തുണിക്കട നടത്തിവരികയായിരുന്നു സന്തോഷ്. വിഴിഞ്ഞം പോലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ധ്യ. ആറുവയസ്സുകാരി ധ്വനി ഏക മകളാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് സുഹൃത്തുക്കളുമൊത്ത് വോളിബോൾ കളിക്കുന്നതിനിടെ 42 കാരൻ കുഴഞ്ഞുവീണ് മരിച്ചു
Next Article
advertisement
Monthly Horoscope February 2026 | കരിയറിൽ വ്യക്തമായ പുരോഗതിയുണ്ടാകും; മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കും: മാസഫലം അറിയാം
കരിയറിൽ വ്യക്തമായ പുരോഗതിയുണ്ടാകും; മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കും: മാസഫലം അറിയാം
  • കരിയർ, സാമ്പത്തികം, ബന്ധങ്ങൾ എന്നിവയിൽ പുരോഗതിയുണ്ടാകും

  • വിപണിയിൽ കുടുങ്ങിയ പണം തിരികെ ലഭിക്കുകയും ചെയ്യും

  • ആരോഗ്യവും സാമ്പത്തികവും ബന്ധങ്ങളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്

View All
advertisement