കേരളതീരത്തെ കടലിൽ വീണ്ടും കപ്പലിൽ നിന്ന് 50 കണ്ടൈനറുകൾ വീണു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം
- Published by:meera_57
- news18-malayalam
Last Updated:
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്
കേരളതീരത്ത് ബേപ്പൂർ (Beypore)- അഴീക്കലിന് സമീപം ചരക്ക് കപ്പലിന് കടലിൽ വച്ച് തീ പിടിച്ചു. ബേപ്പൂരിൽ ഇന്നും 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലപകടം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. സംഭവസമയത്ത് കപ്പലിൽ ഏകദേശം 650 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നുവെന്നും 40-ലധികം ജീവനക്കാർ കപ്പലിലുണ്ടായിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീപിടുത്തത്തിനിടെ ഏകദേശം 50 കണ്ടെയ്‌നറുകൾ വെള്ളത്തിൽ വീണതായി പറയപ്പെടുന്നു. അടിയന്തര സാഹചര്യത്തിൽ, സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ തീരസംരക്ഷണ സേനയുടെ യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടു. തീയണയ്ക്കാൻ കോസ്റ്റ് ഗാർഡിന്റെ നാല് കപ്പലുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചതായി റിപോർട്ടുണ്ട്. കൊച്ചി പുറംകടലിൽ കപ്പൽ മറിഞ്ഞതിനു പിന്നാലെ രണ്ടാഴ്ചയ്ക്കിടെ ഉണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്.
മെയ് 25 ന് ആലപ്പുഴയിൽ നിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറി 640 കണ്ടെയ്നറുകളുമായി പോയ കപ്പൽ മറിഞ്ഞിരുന്നു. സംഭവം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തിയിരുന്നു. ഇതിൽ എണ്ണ ചോർച്ചയ്ക്കും ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കേരളത്തിന്റെ തീരപ്രദേശത്ത് ഒഴുകിപ്പോകാനുള്ള സാധ്യതയും ഉൾപ്പെടുന്നുവെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലൈബീരിയൻ കണ്ടെയ്നർ കപ്പൽ മുങ്ങിയതിനെത്തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പൂർണ്ണ തോതിലുള്ള മലിനീകരണ പ്രതികരണ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. കപ്പൽ മുങ്ങി മണിക്കൂറുകൾക്കുള്ളിൽ ഐസിജി നിരീക്ഷണ വിമാനം സ്ഥലത്ത് ഒരു എണ്ണ പാളി കണ്ടെത്തി. ഐസിജി ഷിപ്പ് സാക്ഷാം ഉടൻ വിന്യസിക്കുകയും, ഒരു ഐസിജി ഡോർണിയർ വിമാനം വ്യോമമേഖലയിൽ വിലയിരുത്തലുകൾ നടത്തുകയും ബാധിത മേഖലയിലുടനീളം എണ്ണ ചോർച്ച തടയാനുള്ള ഒഎസ്ഡി വിതറുകയും ചെയ്തു.
advertisement
Summary: In two weeks' time, a container ship caught fire off Kerala coast along the Beypore -Azheekal stretch. As many as 50 containers have reportedly fallen into the sea and the ship carried 40 workers on board. The ship is also said to have had 650 containers altogether. More deets awaited
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2025 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളതീരത്തെ കടലിൽ വീണ്ടും കപ്പലിൽ നിന്ന് 50 കണ്ടൈനറുകൾ വീണു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം