മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു; 58കാരി മരിച്ചു

Last Updated:

പാസ്പോർട്ട് ഓഫീസ് ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു

ഖദീജ
ഖദീജ
കണ്ണൂർ: മദ്യലഹരിയിലായിരുന്ന യുവാക്കൾ ഓടിച്ച കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എൻ കബീറിന്റെ ഭാര്യ ഖദീജ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് ചികിത്സയിലായിരുന്ന ഖദീജ മരണത്തിന് കീഴടങ്ങിയത്.
പാസ്പോർട്ട് ഓഫീസ് ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖദീജ. ഓട്ടോ ഡ്രൈവർ എം അനീഷിനും യാത്രക്കാരായ മറ്റു രണ്ടു പേർക്കും പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറും തകർന്നു.കാറിലുണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത് എന്നിവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്ന് മദ്യകുപ്പികളടക്കം കണ്ടെടുത്തു.
advertisement
Summary: A woman who was seriously injured in an accident involving a car driven by youths under the influence of alcohol, which hit an auto-rickshaw and motorcycles, has died. The deceased is Khadija (58), wife of N. Kabeer from Udumbunthala, Trikkarippur. The accident occurred near the Payyanur Bus Stand at around 9:30 PM last night. Khadija, who was undergoing treatment, succumbed to her injuries at around 12:30 AM (half past midnight) today.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു; 58കാരി മരിച്ചു
Next Article
advertisement
മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു; 58കാരി മരിച്ചു
മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു; 58കാരി മരിച്ചു
  • പാസ്പോർട്ട് ഓഫീസ് ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ ബൈക്കുകളിലും ഓട്ടോയിലും ഇടിച്ചു.

  • 58കാരിയായ ഖദീജ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെട്ടു.

  • കാറിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു, മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

View All
advertisement