തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ഇതുവരെ ശമ്പളമായി നൽകിയത് കമ്മീഷന് ചെലവഴിച്ചതിന്റെ പകുതിയോളം തുക. ആറു വർഷമായി കമ്മീഷൻ അധ്യക്ഷയായി തുടരുന്ന ചിന്ത ജെറോം ഇതുവരെ ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപയാണ്. കമ്മീഷന് ചെലവഴിച്ചത് 1.14 കോടി രൂപയാണ്. എന്‍. ഷംസുദീന്‍, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്ക് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read- ‘അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി’; തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്
1.14 കോടി രൂപയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം യുവജന കമീഷനായി ചെലവഴിച്ചത്. ജീവനക്കാരുടെ ശമ്പളം, അംഗങ്ങളുടെ ഓണറേറിയം എന്നിവക്ക് ഒരുകോടി രൂപയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷം രൂപയുമാണ് ചെലവാക്കിയത്.
യുവജന കമ്മീഷൻ അധ്യക്ഷയുടെ വാഹനത്തിനും ഓഫീസ് ആവശ്യത്തിനുവേണ്ടിയും കാറുകൾ വാടകക്കെടുത്തു. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കരാർ വാഹനമാണ് കമീഷൻ അധ്യക്ഷ ഉപയോഗിക്കുന്നത്. ഇവയ്ക്ക് രണ്ടിനുംകൂടി 2021-22ൽ 22.66 ലക്ഷം രൂപയാണ് ചെലവായത്. സിറ്റിങ്ങ് ഫീസായി 52000 രൂപ, യാത്രാ അലവൻസിന് 1.26 ലക്ഷം രൂപ, ന്യൂസ് പേപ്പർ അലവൻസ് 21,990 രൂപ എന്നിങ്ങനെയും നൽകിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.