'അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി'; തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്
- Published by:Naseeba TC
- news18-malayalam
Last Updated:
സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോയി. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മാത്രമായിരുന്നുവെന്നും ഇപ്പോൾ അത് നടപ്പാക്കില്ലെന്നും ധനമന്ത്രി കെഎൻ നിയമസഭയിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ നിർദേശത്തിനെതിരെ പ്രവാസികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോയത്.
Also Read- കുട്ടികളുടെ എണ്ണം അധ്യാപരെ നിയമിക്കുന്നതിന് മാനദണ്ഡമാകരുത്; സംഗീത അധ്യാപകരുടെ നിയമനം ഗൗരവമായി കാണണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്.
പലവിധ സാഹചര്യങ്ങള്‍ കൊണ്ടാണ് പണിതുയര്‍ത്തിയ വീട്ടില്‍ താമസിക്കാന്‍ കഴിയാതെ പലര്‍ക്കും പ്രവാസം ഉള്‍പ്പെടെയുള്ള വഴി തെരഞ്ഞടുക്കേണ്ടി വന്നതെന്നും അതിന്റെ പേരില്‍ നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ സബ്മിഷനിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 01, 2023 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി'; തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്