ADGP മനോജ് എബ്രഹാം ഉൾപ്പെടെ കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 10 പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി. വിജിലൻസ് മേധവി എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.ആകെ 1082 ഉദ്യോഗസ്ഥർ ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായി.
ഡപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ്, എസ്പി പി.എ.മുഹമ്മദ് ആരിഫ്, , ട്രെയ്നിങ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.കെ.സുബ്രഹ്മണ്യന്‍, എസ്പി പി.സി.സജീവന്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ.കെ.സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന്‍ നായര്‍,അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.പി.പ്രേമരാജന്‍, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റന്‍റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ.ഹരിപ്രസാദ് എന്നിവരാണ് മെഡൽ നേടിയത്.
advertisement
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുർമ്മുവിന്‍റെ ആദ്യ അഭിസംബോധന.
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2022 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ADGP മനോജ് എബ്രഹാം ഉൾപ്പെടെ കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ