ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; രോഗി ഉൾപ്പടെ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Last Updated:

വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ: വൃക്കശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി പോയ കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രോഗി ഉൾപ്പടെ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ദേശീയപാതയിൽ കരുവാറ്റ ടി ബി ജംഗ്ഷൻ സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ബോണറ്റിൽനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഷെരീഫ് വാഹനം റോഡിന്‍റെ വശത്ത് ഒതുക്കിനിർത്തുകയായിരുന്നു.
ഉടൻ തന്നെ കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. ഇതിന് പിന്നാലെ തീ ആളുപ്പടരുകയും കാർ കത്തിനശിക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ ദിവസം വടകര ആയഞ്ചേരിയിലും ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചിരുന്നു.
advertisement
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇന്ധന ചോർച്ച, വാതക ചോർച്ച, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്‌ട്രിക് ലൈന്‍, അധിക താപം ഉൽപാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നീ ഘടകങ്ങളാണ് വാഹനങ്ങൾക്ക് തിപിടിക്കാനുള്ള പ്രധാന കാരണമായി മാറുന്നത്. വാഹനങ്ങൾക്ക് തീപിടിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് പ്രധാനമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. കേരള എംവിഡി എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; രോഗി ഉൾപ്പടെ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
Next Article
advertisement
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement