കോവിഡ് രോഗിയായ യുവതിക്ക് ആംബുലന്‍സിൽ പീഡനം: 'സർക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണം': കെ. സുരേന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
'' എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അർധരാത്രി കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്. രോഗികൾക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക ഉണ്ടായിരിക്കണമെന്ന് നിർബന്ധമായിട്ട് പോലും ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്.''
ആറന്മുളയിൽ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അർധരാത്രി കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്. രോഗികൾക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക ഉണ്ടായിരിക്കണമെന്ന് നിർബന്ധമായിട്ട് പോലും ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്.
Also Read- പിടികൂടിയത് 20 കോടിരൂപയുടെ കഞ്ചാവ്; തിരുവനന്തപുരത്തേത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
advertisement
ആരോഗ്യവകുപ്പിൽ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാർട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് പ്രധാന ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതാണ് സംസ്ഥാന സർക്കാരിന്റെ കോവിഡ് രോഗികളോടുള്ള കരുതലെന്നും സുരേന്ദ്രൻ പറഞ്ഞു. വൈകുന്നേരത്തെ തളളൽ അല്ലാതെ കോവിഡ് പ്രതിരോധത്തിനായി ഈ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കർണാടകത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയക്ക് കേരളം സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണ്. ആറ്റിങ്ങലിൽ 500 കിലോ കഞ്ചാവ് പിടിച്ചത് ഇതിന്റെ ഉദാഹരണമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ളതാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. കർണാടകയിൽ അറസ്റ്റിലായ ബിനീഷ് കൊടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ള മലയാളികൾ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2020 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് രോഗിയായ യുവതിക്ക് ആംബുലന്‍സിൽ പീഡനം: 'സർക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണം': കെ. സുരേന്ദ്രൻ