പൊലീസുമായി ബന്ധപെട്ട് ഉയർന്ന ആരോപണങ്ങൾ ഉന്നതതലസംഘം അന്വേഷിക്കും

Last Updated:

ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
എഡിജിപി എം.ആർ. അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
അജിത്കുമാറിനെതിരായ കേസ് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞിരുന്നു. കോട്ടയത്ത് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
advertisement
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
ക്രിമിനൽ പ്രവർത്തനങ്ങളിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിലും എഡിജിപി എം.ആർ. അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിച്ച് ഗുരുതരമായ ആരോപണങ്ങളാണ് പി.വി. അൻവർ ഉന്നയിച്ചത്. മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ അനധികൃതമായി ചോർത്താൻ കുമാർ സൈബർ സെൽ ഉപയോഗിച്ചുവെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.
advertisement
സുജിത് ദാസും അൻവറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
Summary: Probe ordered against serious allegations pertaining to top cops in Kerala, Chief Minister Pinarayi Vijayan had announced the other day. ADGP M.R. Ajithkumar and a few others were in the eye of a storm after P.V. Anwar MLA sounded an alarm on their alleged involvement in certain activities outside of their official purview. A team has been formulated with police officers of high rank as its members
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസുമായി ബന്ധപെട്ട് ഉയർന്ന ആരോപണങ്ങൾ ഉന്നതതലസംഘം അന്വേഷിക്കും
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement