കാട്ടുപോത്തിന് കുറ്റബോധമോ? 'വന്നത് തെറ്റായിപ്പോയിയെന്ന തോന്നലാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിച്ചത്'; മന്ത്രി ശശീന്ദ്രൻ

Last Updated:

അതിനിടെ  മന്ത്രി ശശീന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൗതുകമാകുന്നത്.

തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്‌നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ ഒടുവിൽ മയക്കുവെടിവച്ചു പിടികൂടി. അതിനിടെ  മന്ത്രി ശശീന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൗതുകമാകുന്നത്.
നാട്ടുകാരിൽ ഭീതി പടർത്തിയ പോത്തിനെ പിടികൂടാൻ ബുധൻ രാവിലെ 7 മണി മുതൽ ശ്രമം ആരംഭിച്ചതാണ്. സംഭവത്തിൽ ടെക്നോസിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റാത്ത വിധത്തിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു വനം മന്ത്രി ശശീന്ദ്രന്റെ നിർദ്ദേശം.
ALSO READ: തിരുവനന്തപുരത്ത് ടെക്നോ സിറ്റിയെ വിറപ്പിച്ച 'ബാഹുബലി' ഒടുവിൽ മയക്കുവെടിയിൽ വീണു
അതിനിടെ മനുഷ്യരെ കണ്ട് വിരണ്ട പോത്ത് ഓടി കാട്ടിലേക്ക് പോകുന്ന സഞ്ചാര പാതയിൽ എത്തിയിരുന്നു. തിരികെ പോകുന്നു എന്ന തോന്നൽ ഉണ്ടായപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. അക്രമ സ്വഭാവം ഒന്നും കാണിക്കുന്നില്ലെന്നും വന്നത് തെറ്റായിപ്പോയി എന്ന് തോന്നിയതുകൊണ്ടാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിക്കുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്.
advertisement
അതേസമയം ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ  പിരപ്പന്‍കോട് ഭാഗത്തുവച്ചാണ്  മയക്കുവെടിവെച്ചത്. മൂന്നു തവണയാണ് ബാഹുബലിക്ക് നേരെ വെടിയുതിർത്തത്. വെടികൊണ്ട പോത്ത് തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടുപോത്തിന് കുറ്റബോധമോ? 'വന്നത് തെറ്റായിപ്പോയിയെന്ന തോന്നലാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിച്ചത്'; മന്ത്രി ശശീന്ദ്രൻ
Next Article
advertisement
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement