പൊൻമുടിയിൽ പുള്ളിപ്പുലി; വനംവകുപ്പ് തിരച്ചിൽ നടത്തുന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
ക്രിസ്മസ് അവധിക്കാലമായതോടെ പൊൻമുടിയിൽ വൻതിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാകേന്ദ്രമായ പൊന്മുടിയില്‍ പുള്ളിപ്പുലി എത്തി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ പുലിയെ കണ്ടത്.
പൊലീസ് സ്റ്റേഷന് മുൻവശത്തെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. ഇതോടെ പൊലീസുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
പുള്ളിപ്പുലി അതിവേഗം പ്രദേശത്തുനിന്ന് ഓടിമറഞ്ഞിട്ടുണ്ടാകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കണക്ക് കൂട്ടുന്നു. പുള്ളിപ്പുലി സമീപത്തെ അഗസ്ത്യാര്‍ വനമേഖലയിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പിന്‍റെ അനുമാനം.
advertisement
ക്രിസ്മസ് അവധിക്കാലമായതോടെ പൊൻമുടിയിൽ വൻതിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. രാവിലെ മുതൽ തന്നെ കൂടുതൽ സഞ്ചാരികൾ പൊൻമുടിയിലേക്ക് എത്തുന്നുണ്ട്. പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 26, 2023 3:42 PM IST