'രുദ്രൻ'; വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് പേരിട്ടു; ദിവസം 5 കിലോ ബീഫ്; മുഖത്തെ മുറിവ് തുന്നിക്കെട്ടി

Last Updated:

13 വയസ് പ്രായമുള്ള കടുവയ്ക്ക് 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട്

തൃശൂര്‍: വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് 'രുദ്രൻ' എന്ന് പേരിട്ടു. പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ് കടുവ ഇപ്പോൾ. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു. മുറിവ് പൂർണമായും ഉണങ്ങാൻ മൂന്നാഴ്ചയെടുക്കും. ഭക്ഷണവും വെള്ളവും മരുന്നും കഴിക്കുന്നുണ്ട്. ഒരു ദിവസം അഞ്ച് കിലോ ബീഫാണ് നൽകുന്നത്‌. 13 വയസ് പ്രായമുള്ള കടുവയ്ക്ക് 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട്.
വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊലപ്പെടുത്തിയ കടുവയെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. ചൊവ്വാഴ്ച പുത്തൂർ സുവോളജിക്കൽ പാർക്കിൽ കടുവയെ എത്തിച്ചു.
വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെയാണ് കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് WWL45 എന്ന കടുവ കൂട്ടിലായത്. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം വയനാട്ടിൽ രണ്ട് മനുഷ്യ ജീവനകുൾ കടുവയുടെ ആക്രമണത്തിൽ പൊലിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രുദ്രൻ'; വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് പേരിട്ടു; ദിവസം 5 കിലോ ബീഫ്; മുഖത്തെ മുറിവ് തുന്നിക്കെട്ടി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement