ക്യാൻസറിന് വിദഗ്ധ ചികില്‍സക്കായി കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ നഴ്സ് മരണത്തിന് കീഴടങ്ങി
- Published by:Anuraj GR
- news18-malayalam
Last Updated:
ക്യാൻസർ ബാധിത ആയതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി സൗമ്യ ജോസഫ് നാട്ടിലെത്തിയത്.
ഇടുക്കി: കുവൈത്തില്‍ നിന്ന് ചികില്‍സക്കായി നാട്ടിലെത്തിയ മലയാളി നഴ്സ് മരിച്ചു. മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തിരുന്ന സൗമ്യ ജോസഫ് (36) ആണ് അന്തരിച്ചത്. ക്യാൻസർ ബാധിത ആയതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി സൗമ്യ ജോസഫ് നാട്ടിലെത്തിയത്. എന്നാൽ ക്യാന്‍സര്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വർഷങ്ങളായി കുവൈറ്റിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു സൗമ്യ ജോസഫ്. ഭര്‍ത്താവ്: അജിത്ത് തോമസ്, മക്കള്‍: എല്‍വിന, ഈഡന്‍, ആദം, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30 ന് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടക്കും.
രണ്ടു ദിവസം മുമ്പ് മറ്റൊരു മലയാളി നഴ്സ് ക്യാൻസർ ബാധിതയായി കുവൈറ്റിൽ വെച്ച് മരണപ്പെട്ടിരുന്നു. കോട്ടയം, കാഞ്ഞിരപ്പള്ളി സ്വദേശിനി ഷൈനി ജോസ് (48) ആണ് മരിച്ചത്. ക്യാൻസർ രോഗബാധിതയായി കുവൈറ്റ് ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി തോട്ടപ്പള്ളി വീട്ടില്‍ സജിമോന്‍ കുര്യന്റെ ഭാര്യയാണ്. മക്കള്‍- നെവിന്‍ ജോര്‍ജ്, സാന്ദ്രാ എലിസബത്ത്.
കഴിഞ്ഞ ദിവസം തന്നെ മറ്റൊരു മലയാളി യുവതിയുടെ കുവൈറ്റിൽ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. അടൂർ ആനന്ദപ്പള്ളി പറങ്ങാംവിളയിൽ മാത്യു വർഗീസിെൻറയും (റെജി) ഷേർളി മാത്യുവിെൻറയും (നഴ്സ്, അദാൻ ആശുപത്രി, കുവൈത്ത്) മകൾ ഷെറിൽ മേരി മാത്യുവാണ് (ഫേബമോൾ -23) മരിച്ചത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സഹോദരി: അക്സ മേരി മാത്യു.
advertisement
Also Read- കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് സ്വന്തം ചെലവിൽ ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯
സൗദി അറേബ്യയില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച മലയാളി വീട്ടിലെത്തിയ ഉടന്‍ മരിച്ച സംഭവം ഇക്കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്ലാജ് ഇബ്രാഹീം ആണ് വീട്ടിലെത്തിയ ഉടൻ തന്നെ മരിച്ചത്. സൗദിയിലെ ദമ്മാമില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് മിദ്ലാജ് നാട്ടിലെത്തിയത്. ഭാര്യ ഷംനയോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മിദ്ലാജ് ഇബ്രാഹീം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മിദ്ലാജ് ഇബ്രാഹിന്‍റെ മരണത്തിൽ ദമ്മാമിൽ ഹഫര്‍ അല്‍ബാത്വിനിലെ വിവിധ പ്രവാസ സംഘടനകൾ അനുശോചിച്ചു.
advertisement
You May Also Like- കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ബിരുദ വിദ്യാർഥിനി; CCTV വഴി കേസ് തെളിയിച്ച് പൊലീസ്
വർഷങ്ങളായി സൗദിയില്‍ പ്രവാസിയായിരുന്ന മിദ്ലാജ് വൃക്കരോഗം മൂലം നേരത്തെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയിരുന്നു. എന്നാൽ ചികിത്സയ്ക്കൊടുവിൽ രോഗം നിയന്ത്രണവിധേയമായതോടെ വീണ്ടും സൗദിയിൽ തിരിച്ചെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങിയെത്തിയത്. ഹഫര്‍ അല്‍ബാത്വിനിലെ ഒരു ബഖാലയിലാണ് മിദ്ലാജ് ഇബ്രാഹീം ജോലി ചെയ്തിരുന്നത്. അതിനിടയില്‍ വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് തിരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2021 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്യാൻസറിന് വിദഗ്ധ ചികില്‍സക്കായി കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ നഴ്സ് മരണത്തിന് കീഴടങ്ങി


