കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ബിരുദ വിദ്യാർഥിനി; CCTV വഴി കേസ് തെളിയിച്ച് പൊലീസ്

Last Updated:

കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു 19കാരിയായ യുവതി പറഞ്ഞത്.

ഹൈദരാബാദ്: നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ഫാർമസി വിദ്യാർഥിനിയുടെ ആരോപണം തെറ്റെന്ന് തെളിയിച്ച് പൊലീസ്. തെലങ്കാനയിലാണ് സംഭവം. കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയെ ഭയപ്പെടുത്താനാണ് പെൺകുട്ടി കള്ളക്കഥ മെനഞ്ഞതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തന്നെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്. ഈ കഥ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഫെബ്രുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.ഫാം വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നും ഒന്നര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയായിരുന്നുവെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.
ഗട്ട്കേസറിലെ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു 19കാരിയായ യുവതി ആദ്യം പറഞ്ഞിരുന്നത്. കൂടാതെ തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയ നിലയില്‍ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി.
advertisement
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍ കേസില്‍ പെൺകുട്ടിയുടെ വാദങ്ങൾ പൊളിച്ചുകൊണ്ട് നിർണായക തെളിവായത് സി സി ടി വി ദൃശ്യങ്ങളാണ്. പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം ഇവര്‍ നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് 19കാരിയുടെ പീഡന കഥ പൊളിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് അവർ തന്നെ സമ്മതിക്കുകയായിരുന്നു.
advertisement
കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ വീട്ടിൽ നിന്ന് വഴക്കുണ്ടാക്കിയാണ് പെൺകുട്ടി തിരിച്ചത്. ഇതേത്തുടർന്ന് വീട്ടുകാരെ ഭയപ്പെടുത്താൻ തീരുമാനിച്ച പെൺകുട്ടി, തട്ടിക്കൊണ്ടുപോകലും, പീഡനവും നടന്നെന്ന കഥ മെനയുകയായിരുന്നു. വൈകിട്ട് കോളേജിൽനിന്ന് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ വസ്ത്രങ്ങൾ വലിച്ചു കീറുകയും സ്വയം മുറിവേൽപ്പിക്കുകയുമായിരുന്നു. അതിനുശേഷമാണ് തന്നെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാരെ പെൺകുട്ടി തന്നെ വിളിച്ച് അറിയിച്ചത്. പെൺകുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. ഇതേത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ബിരുദ വിദ്യാർഥിനി; CCTV വഴി കേസ് തെളിയിച്ച് പൊലീസ്
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement