കോഴിക്കോട്: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മനഃപൂര്‍വം അപമാനിക്കാന്‍
കെ. സുരേന്ദ്രന് ശ്രമിക്കുന്നെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചു?. പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്പര്യങ്ങള്ക്ക് അനുസരിച്ചാണെന്നും എ.വിജയരാഘവൻ ആരോപിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇടതുപക്ഷത്തിന് ഒരു വേവലാതിയുമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നില്ല. അതൊഴിച്ച് മറ്റെല്ലാം പുറത്തുവിടുന്നു. തെരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സ്പീക്കര്‍ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്.
Also Read
'സ്വർണ്ണക്കടത്തുകാരെ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും സഹായിച്ചു; സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹം': കെ.സുരേന്ദ്രൻ
Also Read
ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളർ കടത്തുമായി ബന്ധമെന്ന് സ്വർണക്കടത്ത് പ്രതിയുടെ മൊഴി; ബന്ധം സ്ഥിരീകരിച്ച് സ്വപ്ന
സ്പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുച്ചെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. സ്പീക്കര്‍ നടത്തിയ നിരവധി വിദേശയാത്രകള്‍ ദുരൂഹമാണ്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ പദവികള്‍ ദുരുപയോഗം ചെയ്തെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.