മലപ്പുറം കുറ്റിപ്പുറത്ത് അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ന് ഉച്ചക്ക് 1.45 ഓടെ തിരൂർ - കുറ്റിപ്പുറം റോഡിൽ മഞ്ചാടിയിലാണ് അപകടം
മലപ്പുറം: കുറ്റിപ്പുറത്ത് നിരവധി കേസുകളിലെ പ്രതി അമിത വേഗതയിൽ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണംകുളങ്ങര അഹമ്മദിന്‍റെ മകൻ ഷുക്കൂർ (47) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.45 ഓടെ തിരൂർ – കുറ്റിപ്പുറം റോഡിൽ മഞ്ചാടിയിലാണ് അപകടം.
ഷുക്കൂർ ഓടിച്ച ഓട്ടോറിക്ഷ കുറ്റിപ്പുറത്ത് നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞുവന്ന മാരുതി സുസുകി റിറ്റ്സ് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.
അപകടത്തിൽ പൂർണമായും തകർന്ന ഓട്ടോറിക്ഷയിൽ കൂടുങ്ങിയ ഷുക്കൂറിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലുമിടിച്ചു.
അപകടത്തെ തുടർന്ന് കടന്നുകളഞ്ഞ എടച്ചലം സ്വദേശി അബു താഹിറിന് വേണ്ടി പൊലിസ് തിരച്ചിൽ ആരംഭിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കുറ്റിപ്പുറം പൊലിസ് ഇക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
October 28, 2023 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം കുറ്റിപ്പുറത്ത് അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു