'അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാൽ പിന്തുണയ്ക്കും': അബ്ദുൽ ഹക്കീം അസ്ഹരി
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രണയിച്ച് അന്യമതത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാണ് ഉന്നയിച്ച പ്രശ്നം. മുസ്‍ലിംകളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്.
കോഴിക്കോട്: അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് എസ്.വൈ.എസ് ജനറൽ സെക്രട്ടറി എപി അബ്ദുൽ കരീം. ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നൊക്കെയുള്ള പ്രചാരണം അർത്ഥശൂന്യമാണെന്നും അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
വിവാദ പ്രസ്താവനകളോടുള്ള പ്രകോപനപരമായ പ്രതികരണങ്ങൾ സാമുദായിക സൗഹാർദം തകർക്കും. എന്നാൽ, മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് എന്നെല്ലാം നിയമനിര്‍മാണം കൊണ്ടുവരികയാണെങ്കില്‍ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മളായിരിക്കുമെന്ന് അസ്ഹരി പറഞ്ഞു.
പ്രണയിച്ച് അന്യമതത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാണ് ഉന്നയിച്ച പ്രശ്നം. മുസ്‍ലിംകളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്.
advertisement
മുസ്‍ലിംകള്‍ ആളുകളെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കിണഞ്ഞുപരിശ്രമിക്കാറില്ല. പഴയ കാലത്ത് സൂഫി പണ്ഡിതന്മാരുടെയും മറ്റും ജീവിതം കണ്ടുകൊണ്ട് മതത്തിലേക്ക് വന്നവരാണ്. കുമാരനാശാനെപ്പോലുള്ള ആളുകള്‍ വിവിധ മതങ്ങളുടെ ദുരവസ്ഥയെ കുറിച്ച് പാടി അങ്ങനെ ആളുകള്‍ ഇസ്‍ലാമിലേക്ക് വന്നു. അല്ലാതെ ക്ഷണിച്ചുവരുത്തുന്നതല്ല.
ബാബരി മസ്ജിദ് പൊളിച്ച വര്‍ഷമാണ് ഇസ്‍ലാമിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നത്. ഡെന്മാര്‍ക്കില്‍ തിരുനബിയെ അപകീര്‍ത്തിപ്പെടുത്തി കാരിക്കേച്ചറുകളുണ്ടായപ്പോഴാണ് ഇസ്‍ലാമിലേക്ക് കൂടുതല്‍ ആളുകള്‍ വന്നിട്ടുള്ളത്.
പ്പോഴത്തെ ആരോപണത്തിന്‍റെ ഫലമായി ഇസ്‍ലാമിനെ കുറിച്ച് അറിയാനും പഠിക്കാനും ഇസ്‍ലാമിലേക്ക് വരാനും സാധ്യത കാണുന്നുണ്ടെന്നും നാർകോട്ടിക് ജിഹാദ് വിവാഹത്തെ കുറുച്ചുള്ള ചോദ്യത്തിന് അസ്ഹരി പ്രതികരിച്ചു. ഇത്തരം സംസാരങ്ങളിലൂടെയാണ് മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ച് ഇസ്‍ലാമിന്‍റെ നിലപാട് എന്താണെന്ന് ലോകം അറിയുന്നത്. കൂടുതല്‍ ആളുകള്‍ അന്വേഷിക്കാനും പഠിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അസ്ഹരിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2021 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാൽ പിന്തുണയ്ക്കും': അബ്ദുൽ ഹക്കീം അസ്ഹരി


