അബ്ദുൾ നാസര്‍ മദനി കേരളത്തിലെത്തി; ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകർക്ക് നിയന്ത്രണം
- Published by:Naseeba TC
- news18-malayalam
Last Updated:
ജുലൈ 17 നാണ് മദനിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്
തിരുവനന്തപുരം: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മദനി കേരളത്തിൽ എത്തി. ബംഗ്ലുരുവില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മദനി റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോയി. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. സുപ്രീംകോടതി നേരത്തെ കർശന ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകിയിരുന്നു.
ജുലൈ 17 നാണ് മദനിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. കൊല്ലം ജില്ലയിലായിരിക്കണം മദനി കഴിയേണ്ടത്. എന്നാൽ, ചികിത്സയുടെ ആവശ്യത്തിന് ജില്ല വിട്ട് പുറത്തു പോകാം. ഈ സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിക്കണം. വിചാരണകോടതി ആവശ്യപ്പെട്ടാൽ തിരികെ ബെംഗളൂരുവിൽ എത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
Also Read- Oommen Chandy live updates | വിലാപയാത്ര കോട്ടയം ജില്ലയിൽ കടക്കാൻ എടുത്തത് 22 മണിക്കൂറിലേറെ സമയം
അൻവാർശേരിയിലെ വീട്ടിൽ അസുഖ ബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ കഴിഞ്ഞ ശേഷം മദനിയുടെ ചികിത്സ ആരംഭിക്കുമെന്നാണ് സൂചന. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുമെന്നാണ് മദനി കോടതിയെ അറിയിച്ചിരിക്കുന്നത്.
advertisement
കൊല്ലത്ത് പിതാവിനെ സന്ദർശിക്കാനായി കഴിഞ്ഞ മാസം 26ന് മദനി കേരളത്തിൽ എത്തിയിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കിടപ്പിലായ പിതാവിനെ കാണാൻ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയത്. എന്നാൽ, കേരളത്തിൽ എത്തിയ മഅദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽനിന്ന് കൊല്ലത്തെ വീട്ടിൽ എത്താനായില്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പിതാവിനും യാത്ര ചെയ്യാനാകാതെ വന്നതോടെയാണ് ഇരുവരും കാത്തിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 20, 2023 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അബ്ദുൾ നാസര്‍ മദനി കേരളത്തിലെത്തി; ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകർക്ക് നിയന്ത്രണം