advertisement

News 18 Exclusive: സ്വർണ കടത്ത്: സ്വപ്നയ്ക്കും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് വഴിയൊരുക്കിയത് എഡിജിപിയെന്ന് സരിത്ത്

Last Updated:

2022 ജൂൺ എട്ടിന് തന്നെ പിടിച്ചുകൊണ്ടുപോയ സംഘം സ്വപ്നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അറിയുന്നതിനായാണ്. പൂജപ്പുര ജയിലിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ...

തിരുവനന്തപുരം: നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴി പറഞ്ഞ് കൊടുത്തത് എഡിജിപി അജിത്ത് കുമാറെന്ന് സ്വർണ കടത്ത് കേസിലെ  പ്രതി  സരിത്ത് കുമാർ. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെം​ഗളൂരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് എം ആർ അജിത്ത് കുമാറാണെന്നാണ് സരിത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ന്യൂസ് 18 കേരളയോട് സംസാരിക്കുകയായിരുന്നു സരിത്ത് കുമാർ.
എന്ത് പ്രശ്നങ്ങൾ നേരിട്ടാലും എം ആർ അജിത്ത് കുമാർ സംരക്ഷിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിറഞ്ഞ കാലത്താണ് സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും കൂട്ടാളിയായ സന്ദീപ് നായരെയും അജിത്ത് കുമാർ ബെം​ഗളൂരുവിൽ എത്തിച്ചത്.
സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്ന സന്ദീപുമായി ശിവശങ്കർ ബന്ധപ്പെട്ടിരുന്നു എന്നാണ് സരിത്ത് വെളിപ്പെടുത്തുന്നത്. അതിർത്തി വഴികൾ ശിവശങ്കറിന് അജിത്ത് കുമാർ പറഞ്ഞു കൊടുത്തിന്നു. അജിത്ത് സഹായിക്കുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായാണ് യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയും സ്വപ്ന സുരേഷിന്റെ സുഹൃത്തുമായ സരിത്ത് പി എസ് പറയുന്നത്.
advertisement
എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം ആദ്യം വർക്കല ഭാ​ഗത്തേക്കാണ് പോയത്. തുടർന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം വർക്കലയിലെ ഒരു റിസോർട്ടിലേക്ക് പോകുന്നു. പിന്നീട് ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്ന് യാത്ര തിരിക്കുകയായിരുന്നെന്നും പറയുന്നു. തുടർന്ന്, ബെംഗളൂരുവിലേക്ക് പോകുന്നതിനുള്ള കൃത്യമായ റൂട്ട് പറഞ്ഞ് കൊടുത്തത് എംആർ അജിത്ത് കുമാറാണെന്നാണ് അജിത്തിന്റെ വെളിപ്പെടുത്തൽ.
2022 ജൂൺ എട്ടിന് തന്നെ പിടിച്ചുകൊണ്ടുപോയ സംഘം സ്വപ്നയുടെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അറിയുന്നതിനായാണ്. പൂജപ്പുര ജയിലിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പരാതി നൽകാൻ ജയിൽ സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി. ED ക്കെതിരെ പരാതി എഴുതി നൽകിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും സരിത്ത് പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Exclusive: സ്വർണ കടത്ത്: സ്വപ്നയ്ക്കും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് വഴിയൊരുക്കിയത് എഡിജിപിയെന്ന് സരിത്ത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement