'വീണ്ടും ഇടതുപക്ഷം വന്നാല്‍ സാംസ്‍കാരികമന്ത്രി; സജിചെറിയാനോടൊന്നും പറയണ്ട, ഈഗോ വരും'; രഞ്ജിത്തിനെതിരെ ഹരീഷ് പേരടി

Last Updated:

അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതിയെന്നും ആക്ഷേപഹാസ്യ രൂപേണ ഹരീഷ് പേരടി പറ‍ഞ്ഞു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറിയുടെ തീരുമാത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടു എന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. എന്നാൽ ആരോപണത്തിൽ ഇതുവരെ പ്രതികരിക്കാൻ ചെയര്‍മാന്‍ രഞ്ജിത്ത് തയ്യാറായില്ല. ഇതിനു പിന്നാലെ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി. നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് മതിയായി എന്നും വീണ്ടു ഇടതുപക്ഷം വന്നാല്‍ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് രഞ്ജിത്തെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലെന്ന് ഹരീഷ് പേരടി പരിഹസിച്ചു. ഹരീഷ് പേരടി തൻറെ ഫേസ്ബുക്കിലാണ് രഞ്ജിത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിപ്പിച്ചാലും..നിങ്ങൾ ഒന്നും മിണ്ടരുത്…നമ്മൾ തബ്രാക്കൻമാർ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും..നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി …നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു…(അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി..അതാണി പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം..അതിനുള്ള പണി പിന്നെ)അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ…ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ…അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ…സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട…ഈഗോ വരും…അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി…വിപ്ലവാശംസകൾ…
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീണ്ടും ഇടതുപക്ഷം വന്നാല്‍ സാംസ്‍കാരികമന്ത്രി; സജിചെറിയാനോടൊന്നും പറയണ്ട, ഈഗോ വരും'; രഞ്ജിത്തിനെതിരെ ഹരീഷ് പേരടി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement