'ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം'; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

Last Updated:

നടി ആക്രമിക്കപ്പെട്ട വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ല. ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ് തനിക്കെതിരായ കുറ്റമായി കണ്ടെത്തിയിട്ടുള്ളത്. ഇതേ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്

മാർട്ടിൻ ആന്റണി
മാർട്ടിൻ ആന്റണി
കൊച്ചി: നടി ആക്രമിച്ച കേസിൽ തന്‍റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടി ആക്രമിക്കപ്പെട്ട വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ല. ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ് തനിക്കെതിരായ കുറ്റമായി കണ്ടെത്തിയിട്ടുള്ളത്. ഇതേ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്. കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.
നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. ഈ ഹർജിയിൽ നാലാഴ്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വിഡിയോ ഷെയർ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ബിഎൻഎസ്എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ തൃൂശൂർ സിറ്റി പോലീസ് കേസെടുത്തിട്ടുള്ളത്.
advertisement
മാർട്ടിന്റെ വിഡിയോ ഫേസ്ബുക്ക് പേജുകളിൽ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ അപ് ലോഡ് ചെയ്തവർ ഉൾപ്പെടെയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി വിഡിയോ ഷെയർ ചെയ്തതായി പോലീസ് കണ്ടെത്തി. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വിഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ഇത് നിയമവിരുദ്ധവുമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 200ലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വിഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ ഷെയർ ചെയ്ത ലിങ്കുകളും സൈറ്റുകളും പോലീസ് നശിപ്പിച്ചിട്ടുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു.
advertisement
Summary: Martin, the second accused in the actress assault case, has filed a petition in the High Court seeking to set aside his conviction. In his plea, Martin claims that he was not present in the vehicle when the actress was assaulted. The primary charge against him was that he conspired with the first accused, Pulsar Suni. Martin argues in his petition that since the eighth accused, Dileep, who faced similar allegations of conspiracy, was acquitted, he should be entitled to the same legal benefit.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം'; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
Next Article
advertisement
'ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം'; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
'ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം'; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
  • നടി ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്

  • ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും വേണമെന്ന് മാർട്ടിൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

  • മാർട്ടിന്റെ വിഡിയോ ഷെയർ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റായതായും പോലീസ് കർശന നടപടി പ്രഖ്യാപിച്ചു

View All
advertisement