Actress Attack Case | 'ഒരു കുറ്റവും ചെയ്തിട്ടില്ല'; ദിലീപിന്റെ സുഹൃത്ത് ശരത്തിന് ജാമ്യം
- Published by:Arun krishna
- news18-malayalam
Last Updated:
സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ശരത്തിന് മേല് ചുമത്തിയിരുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിലീപിന്റെ സുഹൃത്ത് ശരതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിന്റെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. ബാലചന്ദ്രകുമാർ നൽകിയ മൊഴി കള്ളമാണ്. അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ല. തെളിവ് നശിപ്പിച്ചത് തെറ്റായ ആരോപണമാണെന്നും ശരത് പ്രതികരിച്ചു.
തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ഇവ രണ്ടും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
advertisement
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് നടത്തിയ ഗൂഢാലോചനയില് ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്. കേസില് ആറാം പ്രതിയാണ് ആലുവയിലെ വ്യവസായിയായ ശരത്ത്.
ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ സുഹൃത്തുക്കള്ക്ക് കൊടുക്കാന് വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭര്ത്താവ് സുരാജ് പറയുന്നത്. വധ ഗൂഢാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിര്ണ്ണായക സംഭാഷണം. സുരാജിന്റെ ഫോണില് നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറന്സിക് പരിശോധനയിലാണ് വീണ്ടെടുത്ത്. നടിയെ ആക്രമിച്ച കേസില് തുരരന്വേഷണത്തിനുള്ള സമയം നീട്ടമമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്പ്പെടെ ഡിജിറ്റല് തെളിവുകള് അന്വേഷണ സംഘം കോടതിയില് നല്കിയത്.
advertisement
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവെന്തെന്ന് കോടതി
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വീണ്ടും കോടതിയുടെ രൂക്ഷ വിമർശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് വിചാരണക്കോടതി ചോദിച്ചു. വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കോടതി രേഖകൾ ചോർന്നു എന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
advertisement
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് ചോദിച്ച കോടതി നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോ? പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കേണ്ടത്.
വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്നും വിമർശിച്ചു. രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നെന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നതെന്നും കോടതി ആരാഞ്ഞു. മാർച്ച് മൂന്നിന് അന്വേഷണത്തിന് അനുമതി നൽകിയിട്ട് പിന്നീട് എന്തുണ്ടായെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ദിലീപിന്റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും കോടതി ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2022 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack Case | 'ഒരു കുറ്റവും ചെയ്തിട്ടില്ല'; ദിലീപിന്റെ സുഹൃത്ത് ശരത്തിന് ജാമ്യം