തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ലഭിച്ചേക്കും; ബിഡില്‍ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്ത്
Last Updated:
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലും കേന്ദ്രം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടെണ്ടറിനു ശേഷവും തുക വര്‍ധിപ്പിച്ച് നടത്തിപ്പ് ചുമതല ഏറ്റെടുക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരമുണ്ടാകുമെന്നാണ് സൂചന.
തിരുവനന്തപുരം: രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ടെണ്ടര്‍ തുകയില്‍ അദാനി ഗ്രൂപ്പാണ് ഒന്നാമതെത്തിയത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ബിഡില്‍ പങ്കെടുത്ത പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്തും. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജിഎംആര്‍ ഗ്രൂപ്പാണ് മൂന്നാംസ്ഥാനത്തെത്തി. ഔദ്യോഗിക പ്രഖ്യാപനം 28ന് നടക്കും. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിന് ലഭിക്കും. ഇതിനിടെ മംഗലാപുരം വിമാനത്താവളത്തിനായി ടെണ്ടറില്‍ പങ്കെടുത്ത സിയാല്‍ രണ്ടാം സ്ഥാനത്തെത്തി.
രാജ്യാന്തരവിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനിയുണ്ടാക്കി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലും കേന്ദ്രം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടെണ്ടറിനു ശേഷവും തുക വര്‍ധിപ്പിച്ച് നടത്തിപ്പ് ചുമതല ഏറ്റെടുക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരമുണ്ടാകുമെന്നാണ് സൂചന.
advertisement
തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള പശ്ചാത്തലത്തിലാണ് വിമാൈനത്താവളം കൂടി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് രംഗഹത്തെത്തിയത്. അതേസമയം ആദ്യമായാണ് അദാനി ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ലഭിച്ചേക്കും; ബിഡില്‍ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്ത്


