RSS നേതാവ് റാം മാധവിനെയും ADGP അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ
- Published by:Rajesh V
- news18-malayalam
Last Updated:
2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെയും അജിത് കുമാർ സന്ദർശിച്ചിരുന്നു
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ സന്ദർശിച്ചത്.
2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെയും അജിത് കുമാർ സന്ദർശിച്ചിരുന്നു. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിന് പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എം ആര്‍ അജിത് കുമാര്‍ എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ഉയർത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 07, 2024 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
RSS നേതാവ് റാം മാധവിനെയും ADGP അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ