ശബരിമല പ്രതിഷേധം: ഡൽഹിയിൽ മന്ത്രി ഇ.പി ജയരാജനെ തടഞ്ഞു

Last Updated:
ശബരിമലയിലെ സ്ത്രീ വേശേനത്തിൽ പ്രതിഷേധിച്ച് മന്ത്രി ഇ പി ജയരാജന്റെ വാഹനം പ്രതിഷേധക്കാർ ഡൽഹിയിൽ തടഞ്ഞു. പി കെ ശ്രീമതിയും, യു വാസുകിയും വാഹനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു ഇ പി സഞ്ചരിച്ചത്.
സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മടങ്ങിയ മന്ത്രി ഇ പി ജയരാജനെ കേരളാ ഹൗസിന് മുന്നിലാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞത്. ശരണം വിളി മുഴക്കിയ പ്രതിഷേധക്കാർ വാഹനം അകത്തേക്ക് കടത്തിവിട്ടില്ല. ഡൽഹി പൊലീസ് സമരക്കാരെ പിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സഞ്ചരിച്ച വാഹനം പിൻവശത്തെ ഗേറ്റിലൂടെയാണ് കേരളാ ഹൗസിനകത്ത് എത്തിയത്.
advertisement
നേരത്തെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിശ്വാസികൾ ജന്തർമന്ദറിൽ ഒത്തുകൂടിയിരുന്നു. സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡൽഹിക്കു പുറമേ ചെന്നൈയിലും ബംഗളൂരുവിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല പ്രതിഷേധം: ഡൽഹിയിൽ മന്ത്രി ഇ.പി ജയരാജനെ തടഞ്ഞു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement