മുഖ്യമന്ത്രിക്കെതിരെ FB പോസ്റ്റ്: കൃഷിവകുപ്പുദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
Last Updated:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കൃഷിവകുപ്പുദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് സിന്ധു കെ.എസിനെയാണ് സസ്പെൻഡ് ചെയ്തത്. ഫേസ്ബുക്കിൽ അവഹേളനപരമായി പോസ്റ്റ് ഇട്ടതിനും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സോഷ്യൽ മീഡിയ മുഖേന പ്രചാരണം നടത്തിയതിനുമാണ് സിന്ധുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സിന്ധുവിനെതിരെ ചട്ടപ്രകാരം അച്ചടക്കനടപടി സ്വീകരിച്ച് നടപടി റിപ്പോർട്ട് ലഭ്യമാക്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിന്ധു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് സിന്ധുവിനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 7:22 PM IST