advertisement

'വർഗീയ സംഘടനകളിലെ അണികളെ മാനസാന്തരപ്പെടുത്തുകയാണ് ലക്ഷ്യം:' എ കെ ബാലൻ

Last Updated:

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ് തുടങ്ങിയ സംഘടനകളുടെ ആശയങ്ങളോട് എതിർപ്പാണെന്ന് എ കെ ബാലൻ പറഞ്ഞു

News18
News18
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഉൾപ്പെടെയുള്ള സംഘടനകൾ നൽകുന്ന പിന്തുണയോ വോട്ടോ വേണ്ടെന്ന് പറയില്ലെന്ന് എ കെ ബാലൻ. ന്യൂസ് 18 'മീറ്റ് ദി ലീഡർ' പരിപാടിയിൽ മഞ്ജുഷ് ഗോപാലിനോട് സംസാരിക്കവെയാണ് വോട്ട് രാഷ്ട്രീയത്തെക്കുറിച്ചും വർഗീയ സംഘടനകളോടുള്ള പാർട്ടിയുടെ സമീപനത്തെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ് തുടങ്ങിയ സംഘടനകളുടെ ആശയങ്ങളോട് എതിർപ്പാണെന്ന് എ കെ ബാലൻ പറഞ്ഞു. ഈ സംഘടനകൾ വർഗീയ ശക്തികളാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഈ പ്രസ്ഥാനങ്ങളുമായി അണിചേരുന്ന സാധാരണക്കാരായ ജനസമൂഹത്തിന്റെ വോട്ട് വേണ്ടെന്ന് വെക്കാൻ ആർക്കും സാധിക്കില്ല. ആശയപരമായി ഈ സംഘടനകളെ എതിർക്കുമ്പോഴും അതിലെ അണികളെ ശരിയായ വഴിയിലേക്ക് കൊണ്ടുവരിക എന്നതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്ര ആശയങ്ങളിൽ വിശ്വസിക്കുന്നവരെ പാർട്ടിയുടെ ആശയധാരയിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു."വർഗീയ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച് അവർ ഞങ്ങളുടെ ആശയത്തോടൊപ്പം കൂടാൻ തയ്യാറായാൽ അത് നല്ല കാര്യമാണ്. അത്തരത്തിൽ അവരെ മാനസാന്തരപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത്,"എ കെ ബാലൻ പറഞ്ഞു.
advertisement
ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ സംഘടനകളോടും ഇതേ സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും എ കെ ബാലൻ വ്യക്തമാക്കി. ഇവരുടെ ആശയങ്ങൾ തെറ്റാണെന്ന് നിരന്തരം സംവദിച്ചുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വർഗീയ സംഘടനകളിലെ അണികളെ മാനസാന്തരപ്പെടുത്തുകയാണ് ലക്ഷ്യം:' എ കെ ബാലൻ
Next Article
advertisement
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
  • 2027ന് ശേഷം ഐപിഎൽ മത്സരങ്ങൾ 74ൽ നിന്ന് 94 ആയി ഉയർത്താൻ ചർച്ചകൾ ആരംഭിക്കും

  • ഉഭയകക്ഷി പരമ്പരകളോടുള്ള താൽപ്പര്യം കുറയുന്നത് ഐപിഎൽ വിൻഡോ വിപുലീകരിക്കാൻ സഹായിക്കും

  • ലോകമെമ്പാടുമുള്ള താരങ്ങൾ കൂടുതൽ മത്സരങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഐപിഎൽ സീസൺ ദൈർഘ്യമേറിയതാകും

View All
advertisement