ചെന്നൈ: മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ നടൻ കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം. വോട്ടെടുപ്പു ദിവസം ചാനൽ റിപ്പോർട്ടറെ ഊന്നുവടി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്ബാണ് രംഗത്തെത്തിയിരിക്കുന്നത്. പോളിങ് ബൂത്തിൽ കമൽ എത്തിയപ്പോൾ വിഡിയോ എടുക്കാൻ ശ്രമിച്ച സൺ ടിവി റിപ്പോർട്ടർ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാൻ ശ്രമിച്ചെന്നാണു പരാതി.
കമൽഹാസൻ വടി ഉയർത്തുന്ന ചിത്രം പ്രചരിച്ചെങ്കിലും ഇതിൽ റിപ്പോർട്ടറെ കാണുന്നില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഭാഗ്യത്തിനാണു റിപ്പോർട്ടർക്ക് അടികൊള്ളാത്തതെന്നാണു പ്രസ് ക്ലബിന്റെ വാദം. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാലാണു കമൽ ഊന്നുവടി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം: നേമത്ത് എൽഡിഎഫും തിരുവനന്തപുരത്ത് യുഡിഎഫും എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെ കുറിച്ച് മറുപടി പറയണമെന്ന് ബിജെപി. എസ് ഡി പി ഐ അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ലെന്നും ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നും ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് ആരോപിച്ചു. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങൾ തിരച്ചറിഞ്ഞെന്നും രാജേഷ് പറഞ്ഞു.
നേമത്ത് കുമ്മനം രാജശേഖരന്റെ വിജയം തടയാൻ വി ശിവൻകുട്ടിക്ക് ഒപ്പം നിന്നുവെന്നായിരുന്നു എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടലയുടെ വെളിപ്പെടുത്തൽ. നേമത്ത് പതിനായിരം വോട്ട് എസ് ഡി പി ഐക്ക് ഉണ്ടെന്നാണ് അവകാശവാദം. ''നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാർഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കി. എല്ലാ പാര്‍ട്ടിക്കാരും വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. എസ് ഡി പി ഐ നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും''- സിയാദ് കണ്ടല പറഞ്ഞു.
തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നൽകിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണമെന്നാണ് ബിജെപി ആവശ്യം. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നാണ് എസ് ഡി പി ഐ നേതാവ് പറഞ്ഞത്. നേരിയ വോട്ടുവ്യത്യാസംപോലും വലിയ ചലനങ്ങൾ ഉണ്ടാക്കാനിടയുളള തലസ്ഥാന ജില്ലയിൽ എസ് ഡി പി ഐ ധാരണ പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.