Liquor Consumption| മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിൽ കേരളം; കുടിയിൽ ഒന്നാമത് ആലപ്പുഴ

Last Updated:

രണ്ടാം സ്ഥാനത്ത് കോട്ടയവും മൂന്നാം സ്ഥാനത്ത് തൃശൂരും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാജ്യത്ത് മദ്യപാനത്തിൽ (Liquor Consumption) ദേശീയ ശരാശരിയെക്കാൾ (national average) മുന്നിൽ കേരളമെന്ന് (Kerala) സർവേ റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് (National Family Health Survey) ഞെട്ടിക്കുന്ന കണ്ടെത്തൽ. മദ്യപാനത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴ (Alappuzha) ജില്ലയാണ്.
ആലപ്പുഴ ജില്ലയിലെ പുരുഷന്മാരിൽ 29 % പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം (Rum) ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചതായാണ് കണക്ക്. മറ്റ് ഇനങ്ങളും ബിയറും എല്ലാം കൂടി 1.4. ലക്ഷം കെയ്സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2 % പേർ മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്.
advertisement
15 വയസിന് മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8 % മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9 % ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7 ശതമാനവും ഗ്രാമങ്ങളിൽ 21 ശതമാനവും പുരുഷൻമാർ മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4 % പുരുഷൻമാർ ജില്ലയിൽ മദ്യം ഉപയോഗിക്കുന്നു. സ്ത്രീകൾ 0.6% മാത്രം. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. തൊട്ടുപിന്നിൽ തന്നെ റം ഉണ്ട്.
advertisement
മദ്യസേവയുടെ കാര്യത്തിൽ മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2 % പുരുഷൻമാർ മദ്യം ഉപയോഗിക്കുന്നു. സ്ത്രീകളുടെ എണ്ണം 0.2% മാത്രമാണ്. തൃശൂരുകാർക്കും ഇഷ്ടം ബ്രാൻഡിയാണ്. റമ്മിനോട് വളരെ പ്രിയം കാണുന്നില്ല. മദ്യപാനം കുറവ് മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ 7.7% പുരുഷൻമാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാൻഡി തന്നെ. സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ്- 1.2%. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലക്കാരും ബ്രാൻഡി പ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലക്കാർക്ക് ഇഷ്ടം റമ്മിനോടാണെന്നാണ് കണക്കുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Liquor Consumption| മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിൽ കേരളം; കുടിയിൽ ഒന്നാമത് ആലപ്പുഴ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement