Kodiyeri Balakrishnan|സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

Last Updated:

കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി (cpm state secretary)സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan)തിരിച്ചെത്തി. ഒരു വർഷത്തിന് ശേഷമാണ് സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവ്. സിപിഎം(CPM) സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എ. വിജയരാഘവനായിരുന്നു പകരം ചുമതല. കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.
ബെംഗളുരു മയക്കുമരുന്ന് കേസിൽ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് പിൻമാറിയത്. ബിനീഷ് കോടിയേരിക്ക് കേസിൽ ജാമ്യം ലഭിച്ചതും ആരോഗ്യം വീണ്ടെടുത്തതുമാണ് മടങ്ങിവരവിന് അനുകലൂമായി.
മടങ്ങിവരവ് സ്വാഭാവിക നടപടിയെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നുണ്ട്.
advertisement
ബിനീഷ് കോടിയേരി ഇനി മുതല്‍ വക്കീല്‍ വേഷത്തില്‍; ഷോണും നിനുവും ഒപ്പം
ലഹരിക്കായി കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസിലെ ജയില്‍ വാസത്തിന് ശേഷം ബിനീഷ് കോടിയേരി(Bineesh Kodiyeri) അഭിഭാഷക(Advocate) രംഗത്തേക്ക്. നേരത്തേ വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് ബിനീഷ് കേസില്‍ കുടുങ്ങുന്നതും ജയിലില്‍ പോകുന്നതും.
പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. ഇരുവരും ബിനീഷിന്റെ സഹപാഠികളാണ്.
advertisement
മൂവരും ചേര്‍ന്ന് ഹൈക്കോടതിയോടുചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ ഞയാറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിലെ 651ാം നമ്പര്‍ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കില്ല എന്നാണ് വിവരം.
2006ലാണ് നിനുവും ഷോണും ബിനീഷും എന്റോള്‍ ചെയ്തത്. ശേഷം ഷോണ്‍ ജോര്‍ജ് രണ്ടുവര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വീട്ടുകാര്‍ക്കും തങ്ങള്‍ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നു ഷോണ്‍ പറയുന്നു. രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവര്‍ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kodiyeri Balakrishnan|സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി
Next Article
advertisement
രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു
രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു
  • രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ കണ്ടക്ടറെ പിരിച്ചുവിട്ടു

  • വിജിലൻസ് അന്വേഷണം നടത്തി കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിച്ചു

  • വനിതാ യാത്രികർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ഇറക്കണമെന്ന ഉത്തരവ് ലംഘിച്ചതാണ് പ്രധാനമായ കുറ്റം

View All
advertisement