നിയമസഭാ കൈയാങ്കളി; മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശിവൻകുട്ടിക്ക് പുറമെ ഇപി ജയരാജൻ, കെടി ജലീൽ , കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവൻകുട്ടി അടക്കം മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമന്ന് കോടതി. സെപ്റ്റംബർ 14 ഹാജരാകണമെന്നാണ് നിർദേശം. തിരുവനന്തപുരം സിജഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികള‍് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടത്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. ശിവൻകുട്ടിക്ക് പുറമെ ഇപി ജയരാജൻ, കെടി ജലീൽ , കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.
advertisement
കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു.
പ്രതിപട്ടികയിലുള്ളവർ വിചാരണ നേരിടണമെന്നും പൊതുമുതൽ നശീകരണ നിയമം നിലനിൽക്കുന്നതിനാൽ വിചാരണ നടത്തി മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയൂ എന്നുമുള്ള നിരീക്ഷണത്തോടെയാണ് വിടുതൽ ഹർജി തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2022 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ കൈയാങ്കളി; മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണം


