'പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം; രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളത്'; ടി എൻ പ്രതാപൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഏത് പ്രസ്ഥാനത്തിലായാലും മാതൃകകൾ ആകേണ്ടവരാണ് പൊതു പ്രവർത്തകൻമാരെന്നും ടിഎൻ പ്രതാപൻ
രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ വളരെ ഗൌരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാ പരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികൾ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
advertisement
സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണം. അത് ഏത് പ്രസ്ഥാനത്തിലായാലും. മാതൃകകൾ ആകേണ്ടവാരാണ് പൊതു പ്രവർത്തകൻമാർ. പൊതുപ്രവർത്തകൻമാരുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും പൊതുജനങ്ങൾ ഭൂതക്കണ്ണാടി വച്ച് നോക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
August 23, 2025 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം; രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളത്'; ടി എൻ പ്രതാപൻ