പതിനൊന്നുകാരനായ വിദ്യാർത്ഥി മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തിരുനാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളജിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
മലപ്പുറം: പതിനൊന്ന് വയസുകാരനായ വിദ്യാർത്ഥിയെ മദ്രസക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളജിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.
കെട്ടിടത്തിന്റെ മേൽക്കൂരയിൽ ആണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. മദ്രസ പഠനത്തിനായി മറ്റ് കുട്ടികൾ ക്ലാസ്മുറിയിൽ എത്തിയപ്പോഴാണ് സ്വാലിഹിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2022 11:42 AM IST