advertisement

തിരുവനന്തപുരത്ത് കടകംപള്ളി-ബിജെപി ഡീൽ ആരോപിച്ച വനിതാ നേതാവ് ആനി അശോകൻ ബിജെപിയിൽ

Last Updated:

ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു

Rapid Read
ആനി അശോകനെ രാജീവ് ചന്ദ്രശേഖർ ബിജെപിയിലേക്ക് സ്വീകരിക്കുന്നു
ആനി അശോകനെ രാജീവ് ചന്ദ്രശേഖർ ബിജെപിയിലേക്ക് സ്വീകരിക്കുന്നു
തിരുവനന്തപുരം: കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ നേതാവാണ് ആനി അശോകൻ.
ആനി അശോകന് പുറമേ ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി ഹരീഷ്, ഡിവൈഎഫ്‌ഐ മുൻ മേഖലാ ജോയിന്റ് സെക്രട്ടറി വി ദിലീപ്, ഡിവൈഎഫ്ഐ നേതാവായ അഖിൽ വേണു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇസ്സാൻ ഹുസൈൻ എന്നിവരാണ് തിങ്കളാഴ്ച പാർട്ടിയിൽ ചേർന്നതെന്ന് ബിജെപി നേതാവ് എസ് സുരേഷ് പറഞ്ഞു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും സംസ്ഥാന സർക്കാരിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ട് ഓരോദിവസവും ബിജെപിയിൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Summary: Former CPM leaders, including former Kazhakkoottam Block Panchayat President Annie Asokan, and a Youth Congress State Secretary have joined the BJP. Annie Asokan is a leader who was expelled from the CPM after she raised allegations against former minister Kadakampally Surendran during the local body elections.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് കടകംപള്ളി-ബിജെപി ഡീൽ ആരോപിച്ച വനിതാ നേതാവ് ആനി അശോകൻ ബിജെപിയിൽ
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement