ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽ ആന്റിബയോട്ടിക്കുകൾ ലഭിക്കില്ല; നൽകിയാൽ കർശന നടപടി: മന്ത്രി വീണാ ജോർജ്
- Published by:Naseeba TC
- news18-malayalam
Last Updated:
മരുന്ന് നൽകിയാൽ, ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കുമെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കൽ സ്റ്റോറുകൾ വഴി ഇനി ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ നൽകില്ല. കുറിപ്പടി ഇല്ലാതെ നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തിൽ മരുന്ന് നൽകിയാൽ, ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ലൈസൻസ് റദ്ദാക്കും. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കും വിവരം നൽകാമെന്നും മന്ത്രി അറിയിച്ചു.
ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം അതിനെതിരെയുണ്ടാകുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്. 2050 ഓടെ ഒരു കോടി ജനങ്ങളെ കൊല്ലുന്ന മഹാമാരിയായി ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണിത്. ഇപ്പോൾ തിരിച്ചറിയുന്നില്ലെങ്കിലും സമീപ ഭാവിയിൽ തന്നെ ഈ ദുരുന്തം നേരിടേണ്ടി വരും. ഇത് മുന്നിൽ കണ്ടുള്ള മുൻകരുതലാണ് പുതിയ തീരുമാനമെന്നും മന്ത്രി.
അതേസമയം, സർക്കാർ ആശുപത്രികളിൽ മരുന്നില്ല എന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പ്രതികരിച്ചു. രുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഈ സാമ്പത്തിക വർഷം 627 കോടി രൂപയുടെ മരുന്നുകൾ ഇതുവരെ വാങ്ങി. മരുന്ന് ധാരാളമായി സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷമായതോടെ രോഗികൾ വലയുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിദിനം ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആലുവ ജില്ലാ ആശുപത്രിയിൽ പ്രമേഹരോഗത്തിന്റെ മരുന്ന് പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രയിലും സമാന സാഹചര്യമാണ്. സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭിക്കാതായതോടെ സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 09, 2024 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽ ആന്റിബയോട്ടിക്കുകൾ ലഭിക്കില്ല; നൽകിയാൽ കർശന നടപടി: മന്ത്രി വീണാ ജോർജ്