advertisement

Accident | കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് അസം സ്വദേശിക്ക് ദാരുണാന്ത്യം

Last Updated:

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് നിന്നത്.

കോഴിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് (Car accident) കാല്‍നടയാത്രക്കാരന്‍ മരിച്ചു(Death). കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം നടന്നത്.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് നിന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Attack | തകരാര്‍ പരിഹരിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ ലൈന്‍മാനെ കല്ലെറിഞ്ഞ് വീഴ്ത്തി
കൊടുങ്ങല്ലൂര്‍: വൈദ്യുതി പോസ്റ്റിന്(Electric Post) മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ(Line man) കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു(Injured). കല്ലേറില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്നു. പിന്നാലെ പോസ്റ്റിലൂടെതന്നെ ഊര്‍ന്നിറങ്ങിയ ലൈന്‍മാന്‍ നിലത്ത് വീണ് കൈക്കും പരിക്കേറ്റു.
advertisement
കെഎസ്ഇബി എസ് എന്‍ പുരം സെക്ഷനിലെ ലൈന്‍മാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂകാരന്‍ ഓമനക്കുട്ടനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ ഓമനക്കുട്ടന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭരതന്‍ എന്നയാള്‍ അസഭ്യം പറഞ്ഞ് ഓമനക്കുട്ടന് നേരെ കല്ലെറിഞ്ഞത്. അതേസമയം എസ്എന്‍ പുരം സെക്ഷന് കീഴിയില്‍ ജോലി ചെയ്യുന്ന സിഐടിയു യൂണിയന്‍ അംഗങ്ങളായ രണ്ട് പേരെ ബുധനാഴ്ച്ച ഒരു സംഘം കൈയ്യേറ്റം ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് അസം സ്വദേശിക്ക് ദാരുണാന്ത്യം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement