'പാലക്കാട് നഗരസഭയിൽ ഡിവൈഎഫ്ഐ ദേശീയപതാകയെ അപമാനിച്ചു'; യുവമോർച്ച പൊലീസിൽ പരാതി നൽകി
- Published by:Anuraj GR
- news18-malayalam
Last Updated:
നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി
പാലക്കാട്: നഗരസഭ കെട്ടിടത്തില്‍ ബിജെപി പ്രവർത്തകർ ജയ്ശ്രീറാം' ബാനര്‍ തൂക്കിയ സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതിയുമായി യുവമോര്‍ച്ച. ഡി.വൈ.എഫ്.ഐ ദേശീയപതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. ദേശീയപതാക ദുരുപയോഗം ചെയ്തെന്നും യുവമോര്‍ച്ച പരാതിയിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് നഗരസഭ ആസ്ഥാനത്തിന് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ ബാനർ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് മാര്‍ച്ച് നടത്തിയത്. നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യാലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.
Also Read- 'ജയ് ശ്രീറാം ബാനറിന് മറുപടി'; പാലക്കാട് നഗരസഭയ്ക്ക് മുകളിൽ ദേശീയ പതാകയുമായി ഡിവൈഎഫ്ഐയുടെ പ്രതിഷേധം
advertisement
'ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല, നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന ബാനർ ഉയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ചുമായി എത്തിയത്. കേരളത്തെ കാവി പുതപ്പിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിളിച്ചിരുന്നു. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു നീക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വെച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പാലക്കാട് നഗരസഭ ഭരണം ഇത്തവണയും ബിജെപി നിലനിർത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലക്കാട് നഗരസഭയിൽ ഡിവൈഎഫ്ഐ ദേശീയപതാകയെ അപമാനിച്ചു'; യുവമോർച്ച പൊലീസിൽ പരാതി നൽകി