നിയമസഭാ കൈയാങ്കളി കേസ്; സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞില്ലെന്ന് ഇ പി ജയരാജൻ കോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്
തിരുവനന്തപുരം: നിയമസഭയിൽ അക്രമം നടന്ന സമയത്ത് താൻ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞെന്ന പ്രോസിക്യൂഷൻ വാദം ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ കോടതിയിൽ നിഷേധിച്ചു. കുറ്റപത്രം വായിച്ചു കേട്ടപ്പോഴായിരുന്നു ഇത്. ജയരാജനും കെ ടി ജലീലും ചേർന്ന് സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്നെന്നും സ്പീക്കറുടെ കസേര അസംബ്ലി ഹാളിലേക്ക് വലിച്ചെറിഞ്ഞ് നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് കുറ്റപത്രം. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളുടെ സിഡി പോലീസ് പ്രതികൾക്ക് കൈമാറി. കേസിൽ പ്രോസിക്യൂഷൻ ഇതുവരെ ഏതെല്ലാം രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഏതെല്ലാം സാക്ഷികളെയാണ് വിസ്തരിക്കാൻ ഉദ്ദേശിക്കുന്നതുമടക്കം വിവരങ്ങൾ കാണിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാനും കോടതി നിർദേശിച്ചു.
advertisement
ജയരാജന് പുറമെ, മന്ത്രി വി ശിവൻകുട്ടി, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, കെ അജിത്, കെ കുഞ്ഞഹമ്മദ്, കെ ടി ജലീൽ എന്നിവരാണ് കേസിലെ പ്രതികൾ. ജയരാജൻ ഒഴികെയുള്ള പ്രതികളുടെ കുറ്റപത്രം ഈ മാസം 14 ന് കോടതി വായിച്ചു കേൾപ്പിക്കുകയും പ്രതികൾ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. അന്ന് ജയരാജൻ ഹാജരാകാതിരുന്നതിനാൽ കോടതി മറ്റൊരവസരം നൽകുകയായിരുന്നു.
Also Read- കാസര്ഗോഡ് ഭർത്താവിനെ പരിചരിക്കാൻ വന്ന് ഭാര്യയെ ഗർഭിണിയാക്കി വധഭീഷണി മുഴക്കിയ ബന്ധു അറസ്റ്റിൽ
advertisement
2015 മാർച്ച് 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബാർ കോഴ വിവാദത്തെ തുടർന്ന് ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2022 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ കൈയാങ്കളി കേസ്; സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞില്ലെന്ന് ഇ പി ജയരാജൻ കോടതിയിൽ