നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഷിഗെല്ലയുടെ ഉറവിടം വെള്ളമാണെന്ന് ഉറപ്പിക്കാനാവില്ല; കേക്ക് കഴിച്ചവര്‍ക്കും രോഗം ബാധിച്ചു

  ഷിഗെല്ലയുടെ ഉറവിടം വെള്ളമാണെന്ന് ഉറപ്പിക്കാനാവില്ല; കേക്ക് കഴിച്ചവര്‍ക്കും രോഗം ബാധിച്ചു

  കേക്ക് കഴിച്ചിട്ടും രോഗം ബാധിച്ചവരുണ്ടെന്നിരിക്കെ വെള്ളത്തിലൂടെയാണ് ബാക്ടീരിയ പകര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് വിദഗ്ധ സംഘം

  Shigella

  Shigella

  • Share this:
  കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കല്‍ത്താഴത്ത് ഷിഗെല്ല പടര്‍ന്നുപിടിച്ച സംഭവത്തില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തിരുവനന്തപുരം ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്നെത്തിയ സംഘമാണ് മായനാട് പ്രദേശത്ത് പരിശോധന നടത്തുന്നത്. രണ്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘം കോട്ടാംപറമ്പില്‍ മരണം സംഭവിച്ച വീട്ടിലും സമീപവീടുകളിലും തെളിവെടുപ്പ് ആരംഭിച്ചു. ഷിഗെല്ല ബാക്ടീരിയ മനുഷ്യനിലേക്ക് പടര്‍ന്നത് വെള്ളത്തിലൂടെയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയിരുന്നു.

  കേക്ക് കഴിച്ചിട്ടും രോഗം ബാധിച്ചവരുണ്ടെന്നിരിക്കെ വെള്ളത്തിലൂടെയാണ് ബാക്ടീരിയ പകര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് വിദ്ഗധ സംഘത്തിന്റെ വിലയിരുത്തല്‍. കേക്ക് കഴിക്കാത്തവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കിണറിലെ വെള്ളം കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനം. പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയശേഷം സമഗ്രമായ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കുമെന്ന് സംഘത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

  മെഡിക്കല്‍ കോളജിന് സമീപപ്രദേശത്തെ 39 പേര്‍ക്കാണ് ഇതുവരെ ഷിഗെല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വയറിളക്കം, പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വന്നവരാണിപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഷിഗെല്ല ബാധിച്ച് കോട്ടാംപറമ്പില്‍ കുഞ്ഞ് മരിച്ചിരുന്നു. ഈ കുട്ടിയുടെ വീടുമായി ബന്ധമുള്ളവര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കുട്ടിയുടെ വീടുമായി ബന്ധപ്പെട്ടവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്തെ 300 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി ജലം ശുദ്ധീകരിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ കൂടുതല്‍ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കി.

  You may also like:എൽഇഡ‍ി ബൾബുകൾ കൊറോണ വൈറസിനെ നശിപ്പിക്കുമോ? അതെ എന്ന് ശാസ്ത്രലോകം

  ഡോ. കെ സി സച്ചിന്‍, ഡോ.നിഖിലേഷ് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് തെളിവെടുപ്പും പരിശോധനയും നടത്തുന്നത്. ഷിഗെല്ല ബാക്ടീരിയ കൂടുതല്‍ ആളുകളിലേക്ക് പടരാതെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഷിഗെല്ല സ്ഥിരീകരിച്ച രണ്ട് കുട്ടികള്‍ ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
  Published by:Naseeba TC
  First published:
  )}