advertisement

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന്റെ വാഹന പര്യടനത്തിനുനേരെ ആക്രമണം

Last Updated:

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പകൽക്കുറി കൊട്ടിയംമുക്കിലാണ് സംഭവം

വി. മുരളീധരൻ
വി. മുരളീധരൻ
ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ ആക്രമണമുണ്ടായതായി പരാതി. പൊലീസ് എത്തുന്നത് വരെ പര്യടനം വി മുരളീധരൻ നിർത്തിവച്ചു. സംഭവത്തിന് നേതൃത്വം നൽകിയത് സിപിഎം നേതാവായ മുൻ പഞ്ചായത്ത് അംഗത്തിന്റെ മകനാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പകൽക്കുറി കൊട്ടിയംമുക്കിലാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് പര്യടന വാഹന വ്യൂഹത്തിൽ കടന്നു കയറി അസഭ്യം വിളിച്ചത്. തുടർന്ന് അരമണിക്കൂറോളം പര്യടനം വി മുരളീധരൻ നിർത്തിവച്ചു. പള്ളിക്കൽ പൊലീസ് എത്തിയ ശേഷമാണ് പര്യടനം തുടർന്നത്.
പര്യടനത്തിലെ വാഹന വ്യൂഹത്തിൽ കടന്നു കയറി അനുഗമിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെടുന്ന ബൈക്ക് യാത്രികരെയും കേന്ദ്രമന്ത്രിയും സ്ഥാനാർത്ഥിയുമായ വി മുരളീധരനെയും അസഭ്യം വിളിച്ച് ആക്രമിച്ചുവെന്നാണ് പരാതി.
പ്രവർത്തകരോട് സംയമനം പാലിക്കാൻ കർശന നിർദ്ദേശം നൽകിയശേഷം മുരളീധരൻ പള്ളിക്കൽ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസിൽ വിവരം അറിയിച്ചു. കല്ലറകോണം ജംഗ്ഷനിലും അക്രമ സംഘം സംഘർഷത്തിന് ശ്രമം നടത്തിയെന്നും സിപിഎം കൊടി വീശിയാണ് കല്ലറകോണത്ത് സംഘർഷത്തിന് ശ്രമം നടത്തിയതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
advertisement
തെരഞ്ഞെടുപ്പ് കമ്മീഷനുമായും ബന്ധപ്പെട്ട് പരാതി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും സംഭവത്തിന് പിന്നിലുള്ളവർ പരാജയഭീതിയിൽ ആക്രമണം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ബിജെപി പ്രവർത്തകർ പൂർണ്ണമായും സമാധാനം പാലിക്കണമെന്നും വി മുരളീധരൻ  അഭ്യർത്ഥിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന്റെ വാഹന പര്യടനത്തിനുനേരെ ആക്രമണം
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement