തിരുവനന്തപുരം: എസ്എഫ്ഐ നേതാവായി തുടരാൻ യഥാർഥ പ്രായം മറച്ചുവയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർദേശിച്ചതായി വെളിപ്പെടുത്തൽ. എസ്എഫ്ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും സിപിഎം നേതാവുമായ ജെ ജെ അഭിജിത്തിന്റേതാണ് വെളിപ്പെടുത്തൽ. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. വനിതാ പ്രവർത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
”26 വരെയേ എസ്എഫ്ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസ്സു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ”- അഭിജിത്തിന്റെ ഓഡിയോയിൽ പറയുന്നു.
Also Read- മദ്യപാനം, സഹപ്രവർത്തകയോട് മോശം പെരുമാറ്റം: CPM നേമം ഏരിയാ കമ്മിറ്റി അംഗത്തിനെ തരംതാഴ്ത്തി
വനിതാ പ്രവർത്തകയോടു മോശമായി പെരുമാറിയെന്നും മദ്യപിച്ചെന്നും പരാതിയുയർന്നതിനെ തുടർന്ന് അഭിജിത്തിനെ പാർട്ടി ചുമതലകളിൽനിന്ന് ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.