തിരുവനന്തപുരം: സിപിഎം നേമം ഏരിയ കമ്മിറ്റി അംഗത്തിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മദ്യപാനം, വനിതാ പ്രവര്‍ത്തകയോട് മോശം പെരുമാറുകയും ചെയ്ത ജെ.ജെ അഭിജിത്തിനെതിരെയാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതില്‍ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം തുടങ്ങി.
മോശമായി പെരുമാറിയെന്നാരോപിച്ച് അഭിജിത്തിനെതിരെ നേമം ലോക്കല്‍ കമ്മിറ്റിയിലെ വനിതാ അംഗമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. നേരത്തേ ഡിവൈഎഫ്ഐയില്‍നിന്ന് അഭിജിത്തിനെ പുറത്താക്കിയിരുന്നു.
Also Read-ലഹരിവിരുദ്ധ കാമ്പയിനിടെ ബാറില്‍ കയറി മദ്യപാനം; DYFI നേതാക്കള്‍ക്കെതിരെ നടപടി
പാര്‍ട്ടിയുടെ ലഹരിവിരുദ്ധ പരിപാടി കഴിഞ്ഞ് ബീയര്‍ പാര്‍ലറിലെത്തി മദ്യപിച്ചതിനാണ് അഭിജിത്തിനെതിരെ നടപടി സ്വീകരിച്ചു. നവംബര്‍ 23ന് രാത്രി 9ന് ബാലരാമപുരത്തെ കെടിഡിസി ബീയര്‍ പാര്‍ലറില്‍ മദ്യപിക്കുന്നതിന്റെ ദൃശ്യം മറ്റ് 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചിത്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.