നിയന്ത്രണം തെറ്റി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കാർത്തികേയനെ ഓടിക്കൂടിയ പ്രദേശവാസികൾ ഓട്ടോ ഉയർത്തി പുറത്ത് എടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
ആലപ്പുഴ: നിയന്ത്രണം തെറ്റി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63 ) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ന് ചെങ്ങണ്ട വാരനാട് റോഡിൽ എൻഎസ്എസ് ആയൂർവേദ ആശുപത്രിക്ക് മുൻ വശത്ത് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ കാർത്തികേയനു സാരമായി പരിക്കേറ്റിരുന്നു.
ഓട്ടോറിക്ഷയിൽ കൂടെ യാത്ര ചെയ്ത വിട്ടമ്മ പരിക്ക് എൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് തലയ്ക്കാണ് കാർത്തികേയനു പരിക്കേറ്റിരുന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ട കാർത്തികേയനെ ഓടിക്കൂടിയ പ്രദേശവാസികൾ ഓട്ടോ ഉയർത്തി പുറത്ത് എടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: ശോഭിനി . മക്കൾ: കനീഷ്, കവിത
advertisement
അതേസമയം തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി സൈക്കിള്‍ കൂട്ടിയിടിച്ച് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
June 12, 2023 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയന്ത്രണം തെറ്റി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു