അയ്യപ്പ ഭക്ത സംഗമത്തിന് തുടക്കമായി
Last Updated:
മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളില്‍ നിന്ന് നാമജപ ഘോഷയാത്രയായാണ് ഭക്തര്‍ പുത്തരിക്കണ്ടത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പഭക്ത സംഗമം തിരുവനന്തപുരത്ത് തുടക്കമായി. പുത്തരിക്കണ്ടം മൈതാനത്താണ് സംഗമം. സംഗമത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഭക്തരാണ് സംഗത്തിനെത്തിയിരിക്കുന്നത്.
സംഗമത്തിന് മുന്നോടിയായി മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച നാമജപ ഘോഷയാത്ര ഇപ്പോഴും പുത്തരിക്കണ്ടത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ മാതാ അമൃതാനന്ദമയി സംഗമം ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല മുഖ്യപ്രഭാഷണം നടത്തും. നിരവധി ആദ്ധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പ്രസംഗിക്കും.

advertisement



ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2019 4:41 PM IST