advertisement

അത്യാധുനിക ടെലി മെഡിസിൻ സൗകര്യത്തോടെ അമ്പൂരി തൊടുമലയിൽ ആരോഗ്യ കേന്ദ്രം

Last Updated:

സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമലയിൽ പുതിയ ഹെൽത്ത് സബ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

ആശുപത്രി<br>
ആശുപത്രി<br>
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമലയിൽ പുതുതായി നിർമ്മിച്ച ഹെൽത്ത് സബ് സെൻ്റർ നാടിന് സമർപ്പിച്ചു. ഗതാഗത സൗകര്യങ്ങൾ കുറവായ മലയോര മേഖലയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ആറോളം ഗോത്രവർഗ്ഗ ഊരുകളിലെ താമസക്കാർക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയാണിത്.
മുൻകാലങ്ങളിൽ കരിപ്പയാറിന് അക്കരെയുള്ള മായം കുടുംബാരോഗ്യ കേന്ദ്രത്തെയാണ് ചികിത്സയ്ക്കായി ഇവിടത്തുകാർ ആശ്രയിച്ചിരുന്നത്. ആറ് കടന്നുള്ള യാത്രയും യാത്രാക്ലേശവും അടിയന്തര സാഹചര്യങ്ങളിൽ വലിയ പ്രതിസന്ധിയായിരുന്നു.
കുമ്പിച്ചൽകടവ് പാലം യാഥാർത്ഥ്യമായതിന് പിന്നാലെ ഈ ആരോഗ്യകേന്ദ്രം കൂടി വന്നതോടെ മികച്ച പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കൽ തന്നെ ലഭ്യമായിരിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന അത്യാധുനിക ടെലി മെഡിസിൻ സൗകര്യമാണ് ഈ കേന്ദ്രത്തിൻ്റെ പ്രധാന ആകർഷണം.
മലയോര മേഖലയുടെ സമഗ്ര വികസനത്തിൽ വലിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ പുതിയ ആരോഗ്യ കേന്ദ്രം. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് തൊടുമലയിൽ പുതിയ ഹെൽത്ത് സബ് സെൻ്റർ ആരംഭിച്ചത്. ആദിവാസി മേഖലകളിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇത്തരമൊരു ആശുപത്രി സർക്കാർ നിർമ്മിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അത്യാധുനിക ടെലി മെഡിസിൻ സൗകര്യത്തോടെ അമ്പൂരി തൊടുമലയിൽ ആരോഗ്യ കേന്ദ്രം
Next Article
advertisement
വീണ്ടും പെൺകുഞ്ഞ് ജനിക്കുമെന്ന ഭയം; ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും ഭർത്താവ് കൊലപ്പെടുത്തി
വീണ്ടും പെൺകുഞ്ഞ് ജനിക്കുമെന്ന ഭയം; ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും ഭർത്താവ് കൊലപ്പെടുത്തി
  • തെലങ്കാനയിൽ ഭർത്താവ് ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി

  • പെൺകുഞ്ഞ് ജനിക്കുമെന്ന ഭയം കാരണം മുൻപ് ഭാര്യയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിപ്പിച്ചിരുന്നു

  • കൊലപാതകത്തിന് ശേഷം അപകടമെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

View All
advertisement