മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് വിലക്കിയപ്പോൾ 'ഗൺമാനെ തിരിച്ചേൽപ്പിച്ച' ബി എൻ ഹസ്‌കർ RSPയിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
‘ഇടത് നിരീക്ഷകൻ' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന 'ഗൺമാനെ' തിരിച്ചേൽപ്പിച്ചെന്നും ഹസ്കർ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താൻ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകൻ ബി എൻ ഹസ്‌കർ ആർ എസ് പിയിലേക്ക്. വ്യാഴാഴ്ച വൈകിട്ട് ഇടപ്പള്ളിക്കോട്ടയിൽ നടക്കുന്ന മുൻ മന്ത്രി ബേബി ജോണിന്റെ ചരമവാർഷിക സമ്മേളനത്തിലായിരിക്കും പാർട്ടി പ്രവേശമെന്നാണ് വിവരം. കൊല്ലത്തെ അഭിഭാഷകനാണ് ബി എൻ ഹസ്കർ.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചിരുന്നു. പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമർശിച്ചു. തുടർന്ന് സിപിഎം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് ഹസ്കറിനെ ശാസിച്ചത്.
ഇതും വായിക്കുക: 'ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടച്ചു'; പരിഹാസവുമായി ഹസ്‌കർ
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഹസ്കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകൻ എന്നപേരിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. തുടർന്ന് ‘ഇടത് നിരീക്ഷകൻ' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന 'ഗൺമാനെ' തിരിച്ചേൽപ്പിച്ചെന്നും ഹസ്കർ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താൻ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
advertisement
എസ്എൻ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. പാർട്ടി വിലക്കിനുശേഷം ആർ എസ് പി നേതാക്കളുമായി ഹസ്കർ പലതവണ ചർച്ചനടത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചേരുന്ന ബേബി ജോൺ അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കുന്നുണ്ട്.
Summary: B.N. Haskar, a Left-leaning observer and advocate who faced a ban from the CPM after criticizing Chief Minister Pinarayi Vijayan during a television channel debate, is set to join the RSP (Revolutionary Socialist Party). According to reports, his official entry into the party will take place on Thursday evening during the memorial program for former minister Baby John at Edappallikotta.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
Jan 29, 2026 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് വിലക്കിയപ്പോൾ 'ഗൺമാനെ തിരിച്ചേൽപ്പിച്ച' ബി എൻ ഹസ്‌കർ RSPയിലേക്ക്





