advertisement

കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതി കിട്ടിയിട്ട് മതി ചായകുടി; സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമെന്ന് ക്ലിമീസ് ബാവ

Last Updated:

സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടുവെന്നും അറസ്റ്റിലായവർ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും അദ്ദേഹം പറഞ്ഞു

Rapid Read
News18
News18
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തിനെതിരെ ബിഷപ്പ് ന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമെന്ന് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ.
ന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണെന്നും നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നും പ്രതികരിച്ചു. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടുവെന്നും അറസ്റ്റിലായവർ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും അദ്ദേഹം പറഞ്ഞു
സംഭവത്തിൽ വൈദികരുടേയും വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തു.
ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ഇതെന്ത് നീതിയെന്നും ഇതെന്ത് ന്യായമെന്നും ക്ലിമീസ് ബാവ ചോദിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതി കിട്ടിയിട്ട് മതി ചായകുടി; സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമെന്ന് ക്ലിമീസ് ബാവ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement